കേരളത്തിലാദ്യമായി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനം വഹിച്ച   പട്ടിക വർഗ്ഗ(ആദിവാസി)വിഭാഗത്തിൽ നിന്നുള്ള വനിതയാണ് -
*എ. ദേവകി*(വയനാട് ജില്ല)

▫കേരളത്തിലെ ആദ്യത്തെ പട്ടിക വർഗ്ഗക്കാരിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് - *കണ്ണിയമ്മ ശ്രീരംഗൻ* (ഇടമലക്കുടി)

▫കേരളത്തിൽ മന്ത്രിയായ  ആദ്യത്തെ പട്ടിക വർഗ്ഗക്കാരി - *പി.കെ. ജയലക്ഷ്മി*

▫ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ മലയാള സിനിമാ സംവിധായിക -
*ലീല സന്തോഷ്*
          (വയനാട് ചുരം തെളിച്ച *കരിന്തണ്ട*ന്റെ കഥയാണ് ഇവർ സിനിമയാക്കുന്നത്)

▫ആദിവാസി സമുദായാംഗമായ ആദ്യ പിന്നണി ഗായിക -
*അനിത കോട്ടയിൽ* (വയനാട് - പണിയ സമുദായം)
       *ശരത്ചന്ദ്രൻ വയനാടി*ന്റെ 'കുയിൽ' എന്ന ചിത്രത്തിലൂടെയാണ് ഇവർ പിന്നണി ഗാനരംഗത്തെത്തിയത്

▫കേരളത്തിലെ ഒരേയൊരു ആദിവാസി പഞ്ചായത്ത്‌ - *ഇടമലക്കുടി* (ഇടുക്കി)

▫കേരളത്തിലെ ആദ്യത്തെ ആദിവാസി ഗ്രാമ പഞ്ചായത്ത്‌ - *ഇടമലക്കുടി* (ഇടുക്കി)

▫കേരളത്തിലെ ആദിമ നിവാസികൾ - *നെഗ്രിറ്റോ വർഗ്ഗക്കാർ*

▫കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം - *പണിയർ*

▫കേരളം സമ്പൂർണ്ണ ആദിവാസി സാക്ഷരത സംസ്ഥാനമായത് -
 *1993 ജൂലൈ 4*

▫കേരളത്തിലെ ആദ്യത്തെ ആദിവാസി സമരം - *വള്ളി സമരം* (1960)
           ആദിവാസികളെ വനമേഖലയിൽ ജോലിക്ക് നിയോഗിക്കുമ്പോൾ അവർക്ക് കൂലിയായി കൊടുത്തിരുന്നതിനെ *വള്ളി* എന്നാണ് വിളിച്ചിരുന്നത്.
          കൂലിയായി കൊടുത്തിരുന്ന ഭക്ഷ്യധാന്യങ്ങളും  മറ്റുപയോഗ സാധനങ്ങളും സാധാരണ അളവിലും കുറഞ്ഞവയായിരുന്നു. ഇതിനെതിരെ നടന്ന സമരമാണ് *വള്ളി സമരം* എന്നറിയപ്പെട്ടത്

▫വള്ളി സമരത്തിന് നേതൃത്വം കൊടുത്തത് - *വർഗ്ഗീസ്*
(തിരുനെല്ലിയിലെ നക്സലൈറ്റ് ആയിരുന്ന വർഗ്ഗീസ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു)

▫കേരളത്തിൽ ഭൂപ്രശ്നം പരിഹരിക്കുന്നതിനായി  നടന്ന പ്രസിദ്ധ ആദിവാസി സമരങ്ങൾ -
      *മുത്തങ്ങ സമരം (2003)*
      *നിൽപ്പ് സമരം (2014)*

▫മുത്തങ്ങ സമര നായകൻ -
*എം. ഗീതാനന്ദൻ*

▫ആദിവാസി ഗോത്ര മഹാസഭയുടെ ചെയർപേഴ്സൺ -
*സി. കെ. ജാനു*

▫ഇന്ത്യൻ പാർലമെന്റ് *1996*-ൽ ആദിവാസികൾക്ക് കൂടുതൽ നിയമ പരിരക്ഷ നൽകുന്നതിനായി പാസ്സാക്കിയ നിയമം -
           *പെസ*
(Panchayath Extension to Scheduled Area Act)

▫ലോക ആദിവാസി ദിനം -
        *ഓഗസ്റ്റ്‌ -8*

▫ആദിവാസി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി *1994 ഓഗസ്റ്റ് -8* മുതൽ എല്ലാ വർഷവും *അന്താരാഷ്ട്ര ആദിവാസി ദിനം* ആചരിക്കാൻ *U. N.* പൊതുസഭയിൽ തീരുമാനമായി.

Comments

Popular posts from this blog